ഖത്തർ

കൊല്ലപ്പണി, മരപ്പണി വർക്ക്ഷോപ്പുകൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം

നഗരങ്ങളിലും കൊമേഴ്സ്യൽ സ്ട്രീറ്റുകളിലും പ്രവർത്തിക്കുന്ന കൊല്ലപ്പണി, മരപ്പണി വർക്ക് ഷോപ്പുകളും വെയർഹൗസുകളും നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു.

പ്രസ്തുത സ്ഥാപനങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യുന്നതു നിരോധിച്ചിരിക്കുന്നു:

– ലൈസൻസ് അനുവദിച്ചിരിക്കുന്ന സൈറ്റിന് പുറത്ത്, വീടുകൾക്കുള്ളിൽ, ലൈസൻസില്ലാത്ത സൈറ്റ്, പൊതു പാർക്കിംഗ് സ്ഥലങ്ങൾ, നടപ്പാതകൾ, സ്ക്വയറുകൾ അല്ലെങ്കിൽ പാർപ്പിടങ്ങളുടെ സമീപസ്ഥലങ്ങൾ എന്നിവയിൽ വർക്ക്ഷോപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്.

– വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചരക്കുകളും സാധനങ്ങളും കടകൾക്ക് മുന്നിലോ പൊതു പാർക്കിംഗ് സ്ഥലങ്ങളിലോ നടപ്പാതകളിലോ അല്ലെങ്കിൽ പാർപ്പിടത്തിനു സമീപമുള്ള സ്ഥലങ്ങൾ, വീടുകൾ, ലൈസൻസില്ലാത്ത സൈറ്റുകൾ എന്നിവയിലോ സൂക്ഷിക്കുന്നത്.

മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാൽ അതു ശിക്ഷാർഹമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker