അന്തർദേശീയംഇന്ത്യകേരളംഖത്തർ

ഖത്തറിലുള്ളവർക്ക് ഇനി ടെൻഷനില്ലാതെ നാട്ടിൽ പോകാം, ഓട്ടോമാറ്റിക് റീ എൻട്രി പെർമിറ്റ് ഇന്നു മുതൽ

ഖത്തറിൽ നിന്ന് പുറത്ത് പോകുന്നവർക്ക് അപേക്ഷ നൽകാതെ തന്നെ എക്സപ്ഷണൽ എൻട്രി പെർമിറ്റ് ഓട്ടോമാറ്റിക്കായി ലഭിക്കുന്ന സംവിധാനം ഇന്ന് (നവംബർ 29) മുതൽ ആരംഭിക്കും. ഇതുവരെ, റി എൻട്രി പെർമിറ്റിനായി ഖത്തർ പോർട്ടലിൽ അപേക്ഷ നൽകി കാത്തിരിക്കേണ്ട അവസ്ഥക്കാണ് ഇതുവഴി അറുതി വരാൻ പോകുന്നത്.

നിലവിൽ ഖത്തറിന് പുറത്തുള്ളവർക്ക് ഈ സംവിധാനം ബാധകമാകില്ല. അവർ ഖത്തർ പോർട്ടൽ വഴി അപേക്ഷ നൽകണം. തിരിച്ചു വരുന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നാട്ടിലേക്ക് പോകാൻ പറ്റാതിരുന്ന പലർക്കും ആശ്വാസം പകരുന്ന വാർത്തയാണിത്.

അതേസമയം ഏത് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ക്വാറന്റീൻ ഒരാഴ്ചയായി നിജപ്പെടുത്തി. മുൻപ് ഏഴ് ദിവസം ഹോട്ടൽ ക്വാറന്റീനും ഏഴു ദിവസം ഹോം ക്വാറന്റീനുമായി 14 ദിവസമായിരുന്നു. വന്നതിന് ആറാമത്തെ ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ എഹ്തറാസിലെ മഞ്ഞനിറം മാറി പച്ച തെളിയുകയും ചെയ്യും. ഷെയർ ക്വാറന്റീനിൽ ഉള്ളവർക്ക് ക്വാറന്റീൻ പിരീഡ് 14 ദിവസമാണ്.

പൊതു ജനാരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീൻലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഹോം ക്വാറന്റീൻ ലഭ്യമാവുക. അല്ലാത്തവർ ഏഴു ദിവസം ഹോട്ടൽ ക്വാറന്റീനിൽ ആണ് പോവേണ്ടത്. ഹോട്ടൽ റൂം ലഭിക്കാൻ ഡിസ്കവർ ഖത്തറിൽ നേരത്തെ ബുക്ക് ചെയ്യണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker