ഖത്തർ

മിഡിൽ ഈസ്റ്റിൽ ഏറ്റവും വിശ്വാസ്യതയുള്ള വിമാനസർവീസായി ഖത്തർ എയർവേയ്സ്

മിഡിൽ ഈസ്റ്റ് പ്രവിശ്യയിൽ ഏറ്റവുമധികം ആളുകൾ വിശ്വസിക്കുന്ന വിമാനക്കമ്പനിയായി മാറി ഖത്തർ എയർവേയ്സ്. എയർലൈൻ ട്രസ്റ്റ് ഇൻഡക്സിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള തലത്തിൽ ഇക്കാര്യത്തിൽ രണ്ടാം സ്ഥാനവും ഖത്തർ എയർവേയ്സ് നേടി. ലോകമെമ്പാടുമുള്ള യാത്രക്കാരുടെയും എയർ സർവീസ് നിരീക്ഷകരുടെയും അഭിപ്രായ സർവേയിലൂടെയാണ് ഇതു തിരഞ്ഞെടുക്കുന്നത്.

കൊവിഡ് കാലത്ത് ഖത്തർ എയർവേയ്സ് നടത്തിയ പ്രവർത്തനങ്ങളെ നിരവധി രാജ്യങ്ങൾ പ്രശംസിച്ചിരുന്നു. പല രാജ്യങ്ങളും അവയുടെ വിമാന സർവീസുകൾ നിർത്തി വെച്ചപ്പോഴും ഖത്തർ എയർവേയ്സ് സർവീസുകൾ തുടർന്നു. നിരവധി പൗരന്മാരെ അവരവരുടെ രാജ്യങ്ങളിലെത്തിക്കാൻ ഖത്തർ എയർവേയ്സ് തയ്യാറാവുകയും ചെയ്തു.

കൊവിഡ് ഭീഷണി നിലനിൽക്കുന്ന സമയത്ത് മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് ഖത്തർ എയർവേയ്സ് പ്രവർത്തിക്കുന്നത്. ഇതും ആളുകളുടെ വിശ്വാസ്യത കൂടുതൽ നേടാൻ കാരണമായിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker