ഖത്തർ

ഖത്തറിലെ ടൂറിസം മേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നു

ഖത്തറിലെ ടൂറിസം മേഖല കുറഞ്ഞ കാലയളവിൽ വളരെയധികം മുന്നേറ്റം ഉണ്ടാക്കിയെടുത്തുവെന്നും മേഖലയിലെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി രാജ്യത്തെ മാറ്റാൻ ഇക്കാലയളവിനുള്ളിൽ കഴിഞ്ഞിട്ടുണ്ടെന്നും ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ (ക്യുഎൻ‌ടി‌സി) സെക്രട്ടറി ജനറലും ഖത്തർ എയർവേയ്‌സിന്റെ ജിസിഇഒയുമായ അക്ബർ അൽ ബേക്കർ പറഞ്ഞു.

ടൂറിസം മേഖലാ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഖത്തർ ശക്തമായി പിടിച്ചു നിൽക്കുന്നത് പ്രതികൂല സാഹചര്യങ്ങളിൽ രാജ്യം തകരില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും ഇക്കാലയളവിൽ ഖത്തർ ഉണ്ടാക്കിയ മുന്നേറ്റം പ്രധാന ടൂറിസം ലൊക്കേഷനാക്കി രാജ്യത്തെ മാറ്റിയെന്നും ലോകടൂറിസം ദിനത്തിൽ അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ തീമനുസരിച്ച് ഗ്രാമ പ്രദേശങ്ങളിലേക്ക് ടൂറിസം വികസിപ്പിക്കാനാണ് പദ്ധതിയെന്നും ദോഹക്കു പുറത്തുള്ള കമ്മ്യൂണിറ്റികളിലേക്കും ഇതിന്റെ ഭാഗമായി ടൂറിസം മേഖലയുടെ വ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരികളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, വിനോദത്തിനും സാഹസികതയ്ക്കും ഉള്ള ഗ്രാമപ്രദേശങ്ങളായ സെക്രീത്, ബിൻ ഗന്നം ദ്വീപ്, അൽ ഖത്തൈഫാൻ ദ്വീപ്, ഖോർ അൽ അദയ്ദ്, ദുഖാൻ എന്നിവിടങ്ങളിൽ ടൂറിസം പരിപാടികൾ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker