ഖത്തർ

ഖത്തറിലാദ്യം, സമുദ്രമലിനീകരണം തടയാൻ സീബിന്നുകൾ സ്ഥാപിച്ചു

സമുദ്ര മലിനീകരണം തടയുന്നതിനും സമുദ്ര ജീവികളെ സംരക്ഷിക്കുന്നതിനുമായി ഖത്തറിൽ ആദ്യമായി എൻവിറോൺമെന്റൽ സീബിൻ പ്രൊജക്ട് യുനൈറ്റഡ് ഡവലപ്മെന്റ് കമ്പനി (യുഡിസി) ഉദ്ഘാടനം ചെയ്തു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോർട്ടോ അറേബ്യ മറീനയിൽ വെച്ചു നടന്ന പരിപാടിയിൽ യുഡിസിയുടെയും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പത്ത് വ്യത്യസ്ത സ്ഥലങ്ങളിൽ സീബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.

സീബിൻ പ്രോജക്റ്റ് ഒരു ഫ്ലോട്ടിംഗ് ട്രാഷ് ബിന്നായി പ്രവർത്തിക്കുകയും പ്ലാസ്റ്റിക്, എണ്ണകൾ, മറ്റു മലിന വസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വെള്ളത്തിൽ നിന്ന് വലിച്ചെടുത്ത് സമുദ്രത്തിലെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്ന അവാർഡ് നേടിയ കണ്ടുപിടുത്തമാണ്.

റീസൈക്കിൾ മെറ്റീരിയലിൽ നിന്നാണ് സീബിൻ നിർമ്മിച്ചിരിക്കുന്നത്. അതിന്റെ ക്യാച്ച് ബാഗിന് 20 കിലോഗ്രാം മലിന വസ്തുക്കൾ വരെ ഒരു ദിവസം ശേഖരിക്കാൻ കഴിയും. പ്രതിവർഷം കടൽത്തീരത്തിന് ഏകദേശം 1.4 ടൺ അവശിഷ്ടങ്ങൾ ശേഖരിക്കാൻ കഴിയും.

90,000 പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ, 11,900 പ്ലാസ്റ്റിക് കുപ്പികൾ, 50,000 വാട്ടർ ബോട്ടിലുകൾ, 35,700 ഡിസ്പോസിബിൾ കപ്പുകൾ, 117,600 പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവക്കു തുല്യമായ വസ്തുക്കളാണ് ഒരു വർഷത്തിൽ സീ ബിന്നിനു ശേഖരിക്കാൻ കഴിയുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker