അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലെ പാർക്കുകളുടെ പ്രവേശനഫീസ് തീരുമാനിച്ചു

പൊതു പാർക്കുകൾക്കും അതിന്റെ സേവനങ്ങൾക്കുമുള്ള പ്രവേശന ഫീസ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി ഇന്നലെ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റിൽ വ്യക്തമാക്കി.

അൽ ഖോർ പാർക്കിലേക്കുള്ള പ്രവേശന ഫീസ് മുതിർന്നവർക്ക് 15 ഖത്തർ റിയാലും പത്തു വയസ്സിന് താഴെയുള്ള കുട്ടികൾക്കും അംഗപരിമിതർക്കും 10 ഖത്തർ റിയാലും ആയിരിക്കും. പാർക്കിനുള്ളിലെ പ്രത്യേക പരിപാടികൾക്കായി ഒരു ദിവസം മുഴുവൻ 50 ഖത്തർ റിയാൽ നൽകണം.

മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ടിക്കറ്റ് നിരക്ക് 50 ഖത്തർ റിയാൽ ആണ്. അൽ ഖോർ പാർക്ക് ട്രെയിനിനുള്ള നിരക്ക് ഒരാൾക്ക് QR 5 നിരക്കും അംഗപരിമിതർക്ക് സൗജന്യവുമാണ്.

മന്ത്രിസഭാ തീരുമാനമനുസരിച്ച് മറ്റ് പാർക്കുകൾക്കുള്ള ഒരു മുഴുവൻ ദിവസത്തെ ടിക്കറ്റിന്റെ വില 10 ഖത്തർ റിയാലാണ്. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കും അംഗപരിമിതർക്കും അത് 5 ഖത്തർ റിയാലാണ്. ഇവന്റുകൾ നടക്കുമ്പോൾ ടിക്കറ്റ് വില 30 ഖത്തർ റിയാൽ ആയിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker