അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ പൊതുഗതാഗതം നാളെ മുതൽ സാധാരണ നിലയിൽ പ്രവർത്തനമാരംഭിക്കും

കൊവിഡ് മഹാമാരി മൂലം നിർത്തി വെച്ച ഖത്തറിലെ പൊതുഗതാഗത സംവിധാനം നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ അവസാന ഘട്ടത്തിന്റെ ഭാഗമായി നാളെ മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് മൊവസലാത്ത് അറിയിച്ചു. ട്വിറ്ററിലെ പോസ്റ്റു വഴിയാണ് അവർ ഇക്കാര്യം അറിയിച്ചത്.

“ഖത്തറിൽ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ അവസാന ഘട്ടത്തിന്റെ ഭാഗമായി, ഒക്ടോബർ 11 മുതൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പൊതുഗതാഗതം സാധാരണ നിലയിൽ പ്രവർത്തിക്കും.” മൊവസലാത്ത് ട്വിറ്ററിൽ അറിയിച്ചു.

എന്നാല്‍ 100, 101, 102, 102 x റൂട്ടുകളില്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ ചില സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്നും 777 റൂട്ടിലേക്കും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസുകള്‍ നടത്തില്ലെന്നും മൂവസലാത്ത് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 44588974 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ കര്‍വ ബസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker