അന്തർദേശീയംഖത്തർ

ബ്രിട്ടീഷ് സുരക്ഷാ കൗൺസിലിന്റെ രണ്ട് അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കി അഷ്ഗൽ

ബ്രിട്ടീഷ് സുരക്ഷാ കൗൺസിൽ നൽകുന്ന രണ്ട് അന്താരാഷ്ട്ര സുരക്ഷാ അവാർഡുകൾ സ്വന്തമാക്കി രാജ്യത്തെ പബ്ലിക്ക് വർക്ക് അതോറിറ്റിയായ അഷ്ഗൽ. രാജ്യത്ത് തങ്ങളുടെ കീഴിലുള്ള ജോലി സ്ഥലങ്ങളിലെ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷാ സംവിധാനവും മികച്ച രീതിയിൽ നിലനിർത്തുന്നതിന് അഷ്ഗൽ കാഴ്ച വെക്കുന്ന പ്രവർത്തനങ്ങൾക്കാണ് ബ്രിട്ടീഷ് സുരക്ഷാ കൗൺസിൽ അവാർഡ് നൽകിയത്.

വെസ്റ്റ് മുയിതറിലും ഇൻഡസ്ട്രിയൽ ഏരിയയിലും 2019ൽ നടത്തിയ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടിലെ ആരോഗ്യ, സുരക്ഷാ മുൻകരുതലുകളെ മുൻ നിർത്തിയാണ് അവാർഡ് നൽകിയത്. നിർമാണ പദ്ധതികളിൽ അഷ്‌ഗൽ കാഴ്ചവെച്ച മാതൃക പരമായ പ്രവർത്തനങ്ങളെയാണ് ഈ രണ്ട് അവാർഡുകളും പ്രതിഫലിപ്പിക്കുന്നതെന്ന്  റോഡ്‌സ് പ്രോജക്ട് ഡിപ്പാർട്ട്‌മെന്റ് മാനേജർ സൗദ് അൽ തമീമി പറഞ്ഞു. 

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker