അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലെ കൊവിഡ് നിയന്ത്രണങ്ങൾ, അറിയേണ്ടതെല്ലാം

ഖത്തറിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടങ്ങിയതോടെ നിയന്ത്രണങ്ങൾ വീണ്ടുമേർപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾ തീരുമാനമെടുത്തു. പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്.

സുരക്ഷാ മുൻകരുതലുകൾ:

പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, ഇഹ്തിറാസ് ആപ്പ് ആക്ടിവേറ്റ് ചെയ്യുക.

കൂടിച്ചേരലുകൾക്കുള്ള നിയന്ത്രണങ്ങൾ:

ദൈനംദിന പ്രാർത്ഥനകൾക്കും വെള്ളിയാഴ്ച പ്രാർത്ഥനകൾക്കും അനുവാദമുണ്ട് ടോയ്ലറ്റുകൾ അടക്കമുള്ള സൗകര്യം അടച്ചിടും.

സന്ദർശനങ്ങൾക്കും ശവസംസ്കാര ചടങ്ങുകളിലും ഇൻഡോറിൽ 5 പേരും ഔട്ട്ഡോറിൽ 15 പേരും മാത്രം. വിന്റർ ക്യാമ്പിൽ പരമാവധി 15 പേർ മാത്രം.

വീട്ടിലോ മജ്ലിസിലോ അല്ലാത്ത കല്യാണങ്ങൾ മാറ്റി വെക്കണം. വരന്റെയും വധുവിന്റെയും ബന്ധുക്കൾക്കു മാത്രമായി ഇൻഡോറിൽ 10 പേരും ഔട്ട്ഡോറിൽ 20 പേർക്കും പ്രവേശനം. കല്യാണങ്ങൾ നടത്തുന്ന വിവരം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം.

ബിസിനസ്, ഒഴിവുകാല വിനോദങ്ങൾ:

പബ്ലിക്, പ്രൈവറ്റ് സെക്ടറിൽ 80% തൊഴിലാളികൾ മാത്രം. സാങ്കേതിക സംവിധാനങ്ങളുടെ അഭാവത്തിൽ പരമാവധി 15 പേരെ വെച്ച് ജോലി സ്ഥലങ്ങളിലെ മീറ്റിംഗ് നടത്തുക.

സിനിമാശാലകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കുക, 18 വയസിൽ മുകളിലുള്ളവർക്കു മാത്രം.

എക്സിബിഷൻ, കോൺഫറൻസ്, മറ്റ് ഇവന്റ്സ് എന്നിവക്ക് ആരോഗ്യ മന്ത്രലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

മാളുകൾ 50% ശേഷിയിൽ പ്രവർത്തിക്കാം. ഭക്ഷണശാലകളിൽ ടേക്ക് എവേ മാത്രം അനുവദിക്കും.

ഔട്ട്ഡോറിൽ ഭക്ഷണം നൽകുന്ന റെസ്റ്ററന്റ്, കഫേ എന്നിവക്ക് 50% ശേഷിയിലും ഇൻഡോറിലുള്ളവക്ക് 15% ശേഷിയിലും പ്രവർത്തിക്കാം. ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റ് നേടിയ ഇൻഡോർ കഫേ, റെസ്റ്ററന്റുകൾക്ക് 30% ശേഷിയിൽ പ്രവർത്തിക്കാം.

ഹെൽത്ത് ക്ലബ്, ജിം എന്നിവക്ക് 30% ശേഷിയിൽ പ്രവർത്തിക്കാം.

സൗന, സ്റ്റീം റൂം, ഹോട്ട് ടബ്, മൊറോക്കൻ & തുർക്കിഷ് ബാത്ത് എന്നിവ അടച്ചിടണം. 5 സ്റ്റാർ ഹോട്ടലുകളിലെ മസാജ് സെന്ററുകൾക്ക് 30% ശേഷിയിൽ പ്രവർത്തിക്കാം.

മ്യൂസിയം, ലൈബ്രറി എന്നിവ 50% ശേഷിയിൽ പ്രവർത്തിക്കാം.

ബാർബർഷോപ്പ്, സലൂൺ എന്നിവ 30% ശേഷിയിൽ പ്രവർത്തിക്കാം.

ഇൻഡോർ അമ്യൂസ്മെന്റ്, എൻറർടെയിൻമെന്റ് സെന്ററുകൾ അടച്ചിടണം. ഔട്ട്ഡോറിലുള്ളവ 30% ശേഷിയിൽ പ്രവർത്തിക്കാം.

ഹോൾസെയിൽ മാർക്കറ്റുകൾ 30% ശേഷിയിൽ പ്രവർത്തിക്കണം.

സാമ്പ്രദായിക മാർക്കറ്റുകൾ പ്രവർത്തിക്കേണ്ടത് 30% ശേഷിയിൽ.

ഇൻഡോർ സ്വിമ്മിങ്ങ് പൂൾ, വാട്ടർ പാർക്ക് എന്നിവ അടച്ചിടണം. ഔട്ട്ഡോർ ആണെങ്കിൽ 30% ശേഷിയിൽ പ്രവർത്തിക്കാം.

ട്രാൻസ്പോർട്ട്:

ഖത്തറിന്റെ യാത്രാ നയങ്ങൾ കൃത്യമായി പാലിക്കണം.

മെട്രോ, പബ്ലിക് ട്രാൻസ്പോർട്ട് 30% ശേഷിയിൽ മാത്രം.

ബോട്ട് റെന്റൽ, ടൂറിസ്റ്റ് ബോട്ട് എന്നിവക്കു സസ്പെൻഷൻ, സ്വകാര്യ ബോട്ടിൽ 15 പേർ മാത്രം.

ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം 25 ശതമാനം ശേഷിയിൽ മാത്രം.

കുടുംബക്കാർ അല്ലെങ്കിൽ ഒരു വാഹനത്തിൽ നാലു പേർ മാത്രം.

ബസുകളിൽ 50% പേർ മാത്രം.

ഔട്ട്ഡോർ/പ്രൊഫഷണൽ സ്പോർട്ട്:

ലോക്കൽ, ഇന്റർനാഷണൽ സ്പോർട് ഇവന്റുകൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി വേണം. ഔട്ട്ഡോർ വേദികളിൽ മാത്രം 20% കാണികൾക്കു പ്രവേശനം.

ഔട്ട്ഡോറിൽ 40 പേരും ഇൻഡോറിൽ 20 പേരുമായി സ്പോർട് താരങ്ങൾക്ക് പരിശീലനം നടത്താം. കാണികളെ അനുവദിക്കില്ല.

പബ്ലിക് പാർക്ക്, ബീച്ച്, കോർണിഷ് എന്നിവയിലെ പ്ലേഗ്രൗണ്ട്, വ്യായാമ ഉപകരണം എന്നിവ അടച്ചിടും. കൂടിച്ചേരലുകൾ 15 പേർക്കു മാത്രം.

വിദ്യാഭ്യാസ, ആരോഗ്യ നിയന്ത്രണങ്ങൾ:

നിലവിലെ ബ്ലെൻഡഡ് ലേണിംഗ് സിസ്റ്റം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടരുക.

എഡ്യുക്കേഷൻ സെന്റർ, സ്വകാര്യ പരിശീലന കേന്ദ്രം എന്നിവയിൽ 30% ശേഷി മാത്രം

നഴ്സറി, ചൈൽഡ് കെയർ എന്നിവയും 30% ശേഷി മാത്രം

സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്ക് എല്ലാ സേവനങ്ങളും തുടരാം.

പ്രത്യേക ആവശ്യങ്ങളുള്ളവർക്കു വേണ്ടിയുള്ള സെന്ററുകളിൽ വൺ-ഓൺ-സെഷൻ നടത്താം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker