ക്രൈംഖത്തർ

കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ എക്സ്പയറി ഡേറ്റ് മാറ്റി വിൽക്കാൻ ശ്രമിച്ച 19 പേർ അറസ്റ്റിൽ

കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ എക്സ്പയറി ഡേറ്റ് മാറ്റി റീപാക്ക് ചെയ്യുന്നതിനിടെ പത്തൊൻപതു പേർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റു ചെയ്തത്.

ട്വിറ്ററിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. “കാലാവധി തീർന്ന ഭക്ഷണ സാധനങ്ങൾ തീയ്യതി മാറ്റി വീണ്ടും പാക്ക് ചെയ്തു വിൽക്കാൻ ശ്രമിച്ച 19 പേരെ നോർത്ത് സെക്യൂരിറ്റി ഡിപാർട്മെന്റ് ഉമ്മ് അബിരിയ മേഖലയിൽ നിന്നും പിടികൂടി. ഇവരിൽ അറബ് സ്വദേശികളും ഏഷ്യൻ സ്വദേശികളും ഉൾപ്പെടുന്നു.”

ഇവരിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ പാക്കറ്റിലെ എക്സ്പയറി തീയ്യതി മാറ്റുന്ന ഉപകരണവും കണ്ടെടുത്തു. ഇവർ നിയമനടപടി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker