Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർവിദ്യാഭ്യാസം

അധ്യാപകരെ പ്രാദേശികമായി റിക്രൂട്ട് ചെയ്യുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടർ

യോഗ്യതയുള്ള അധ്യാപകരെ പ്രാദേശികമായി തന്നെ റിക്രൂട്ട് ചെയ്യുന്നതിൽ മന്ത്രാലയം വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധ്യാപകകാര്യ വകുപ്പ് ഡയറക്ടർ അഹ്മദ് ജുമ അൽ ജെസൈമാനി പറഞ്ഞു.

“ഓരോ വർഷവും ഖത്തറിൽ നിന്നും വിദേശത്തുനിന്നും ധാരാളം യോഗ്യതയുള്ള അധ്യാപകരെ നിയമിക്കേണ്ടതുണ്ട്. കാരണം പ്രതിവർഷം നിരവധി പുതിയ സ്കൂളുകൾ തുറക്കുന്നു, നിലവിലുള്ള സ്കൂളുകളിൽ പുതിയ ക്ലാസ് മുറികൾ ഉണ്ടാകുന്നു,” ഖത്തർ ടിവിയോടു സംസാരിക്കവേ അഹ്മദ് ജുമ അൽ ജെസൈമാനി പറഞ്ഞു.

മന്ത്രാലയത്തിന് അധ്യാപകരെ നൽകുന്ന പ്രധാന സ്രോതസായി കണക്കാക്കപ്പെടുന്ന ഖത്തർ സർവകലാശാലയിലാണ് പ്രാദേശിക നിയമനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ സർവകലാശാല കോളേജ് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് ഞങ്ങൾക്ക് വലിയ പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറി തൊഴിലന്വേഷകർക്ക് അനുയോജ്യമായ ജോലി നൽകുന്നതിനായി MADLSA മുൻകൈയെടുത്ത് ഇ-റിക്രൂട്ട്മെന്റ് പോർട്ടൽ നടത്തുന്നുണ്ട്. യോഗ്യതയുള്ള അധ്യാപകരെ നൽകുന്നതിന് മന്ത്രാലയത്തിന്റെ പ്രധാന സ്രോതസുകളിലൊന്നായി ‘ടീച്ചർ ഫോർ ഖത്തർ’ ഉയർന്നുവന്നിട്ടുണ്ടെന്നും അധ്യാപകകാര്യ വകുപ്പ് ഡയറക്ടർ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker