കാലാവസ്ഥഖത്തർ

ഖത്തറിൽ ഇന്നു മുതൽ ചൂടു വർദ്ധിക്കും, മുന്നറിയിപ്പുമായി ക്യുഎംഡി

ഇന്നു മുതൽ വാരാന്ത്യം വരെ ഖത്തറിലെ താപനിലയിൽ ഗണ്യമായ വർധനയുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഉപരിതലത്തിൽ താഴ്ന്ന മർദ്ദം കൂടുന്നതിനാൽ കാറ്റ് തെക്കു ദിശയിലേക്കു മാറുന്നതാണ് താപനില ഉയരാൻ കാരണമാകുന്നതെന്നും ക്യുഎംഡി പറഞ്ഞു.

ഈ കാലയളവിൽ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസ് മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയും പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസ് മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും ക്യുഎംഡി ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.  കഴിഞ്ഞ വാരാന്ത്യത്തിൽ ചില തീരങ്ങളിൽ വേലിയേറ്റത്തിനൊപ്പം ശക്തമായ കാറ്റും പൊടിക്കാറ്റും പല ഭാഗങ്ങളിലും ഉണ്ടായി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker