ഖത്തർ

നഷ്ടപ്പെട്ട പൂച്ചയെ കണ്ടെത്തി നൽകിയാൽ പതിനായിരം റിയാൽ പാരിതോഷികം നൽകുമെന്ന പരസ്യം ഖത്തറിൽ ശ്രദ്ധേയമാകുന്നു

നഷ്ടപ്പെട്ട പൂച്ചയെ കണ്ടെത്തി നൽകിയാൽ പതിനായിരം റിയാൽ സമ്മാനം നൽകുമെന്നുമുള്ള പരസ്യം ഖത്തറിൽ ശ്രദ്ധേയമാകുന്നു. ഓഷി എന്നു പേരുള്ള കറുത്ത നിറത്തിലുള്ള പൂച്ചയുടെ ഉടമസ്ഥരാണ് പരസ്യം നൽകിയത്.

അൽ ദഫ്ന ഏരിയയിലെ ഒനൈസ ബ്ലോക്ക് 65ൽ നിന്നാണ് പൂച്ചയെ നഷ്ടപ്പെട്ടത്. 16 വയസു പ്രായമുള്ള പൂച്ചക്ക് തെരുവിൽ ജീവിക്കാൻ കഴിയില്ലെന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലും പുറത്തുമെല്ലാം ഉടമസ്ഥർ പരസ്യം നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 66577573 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker