ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷൻ പ്രോഗ്രാം വിപുലീകരിക്കുന്നു, മറ്റൊരു ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെൻറർ ഇന്നാരംഭിക്കും

കൊറോണ വൈറസിനെതിരെ നടക്കുന്ന നാഷണൽ വാക്സിനേഷൻ പ്രോഗ്രാം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അൽ വക്രയിൽ രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്റർ ഇന്നു തുറക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ഹനൻ മൊഹമ്മദ് അൽ കുവാരി അറിയിച്ചു.

പുതിയ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം വാക്സിനേഷൻ പ്രോഗ്രാമിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അൽ വക്രയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർക്കു വാക്സിനുകൾ ലഭ്യമാക്കുമെന്നും ഖത്തറിലെ 35ലധികം വാക്സിനേഷൻ സൈറ്റുകൾ വഴി ഞങ്ങൾ ആഴ്ചയിൽ 130,000 വാക്സിൻ ഡോസുകൾ നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അൽ വക്ര കോവിഡ് ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്റർ ലുസൈൽ സെന്ററിന്റെ അതേ രീതിയിലാണു പ്രവർത്തിക്കുക. രണ്ട് സെന്ററുകളിലും ജനങ്ങൾക്ക്ൾക്ക് അവരുടെ രണ്ടാമത്തെ ഡോസ് ഫൈസർ ആൻഡ് ബയോഎൻ‌ടെക് അല്ലെങ്കിൽ മോഡേണ വാക്സിനാണു ലഭിക്കുക.

ഡ്രൈവ്-ത്രൂ സെന്ററുകളിൽ നിന്നും രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ ആളുകൾക്ക് അപ്പോയിന്റ്മെന്റ് ആവശ്യമില്ല. ഫൈസർ വാക്സിൻ ആദ്യ ഡോസ് കഴിഞ്ഞ് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. അതേസമയം മോഡേണ വാക്സിനാണെങ്കിൽ ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ്.

അൽ വക്ര ഡ്രൈവ്-ത്രൂ സെന്റർ അൽ ജനൗബ് സ്റ്റേഡിയത്തിന് പിന്നിലായി സ്ഥിതിചെയ്യുന്നു, ഇത് ആഴ്ചയിൽ 7 ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്നു. കേന്ദ്രത്തിലേക്കുള്ള അവസാന പ്രവേശന കവാടം എല്ലാ ദിവസവും രാത്രി 9 വരെ തുറന്നിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker