അന്തർദേശീയംആരോഗ്യംഖത്തർ

ശീതീകരിച്ച ഫുഡ് പാക്കേജുകൾ കൈകാര്യം ചെയ്യുന്നവർ സൂക്ഷിക്കണം, കൊവിഡ് മുന്നറിയിപ്പു നൽകി ചൈനീസ് ഡിസീസ് കൺട്രോൾ അതോറിറ്റി

ജീവനുള്ള കൊറോണ വൈറസിന്റെ സാന്നിധ്യമുള്ള ശീതീകരിച്ച ഫുഡ് പാക്കേജുകൾ ഉപയോഗിക്കുന്നത് രോഗബാധയേൽക്കാനുള്ള സാധ്യത ഉണ്ടാക്കുന്നുണ്ടെന്ന് ചൈനീസ് ഡിസീസ് കൺട്രോൾ അതോറിറ്റി. ക്വിങ്ഡാവോയിൽ വൈറസിന്റെ ഉറവിടം കണ്ടെത്താൻ നടത്തിയ പരിശോധനക്കിടെ ചൈനീസ് സെന്റർ ഫോർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻഷൻ ശീതീകരിച്ച ഫുഡ് പാക്കറ്റുകളുടെ പുറത്ത് വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.

ലോകത്താദ്യമായാണ് ഇത്തരമൊരു കണ്ടെത്തലെന്നും ശീതീകരിച്ച ഉൽപന്നങ്ങൾ വഴി വൈറസ് ലോകത്തിന്റെ ഏതു ഭാഗത്തേക്കും എത്താനുള്ള സാധ്യതയാണ് ഇതു നൽകുന്നതെന്നും ചൈനീസ് ഏജൻസി വ്യക്തമാക്കി.

ക്വിങ്ഡാവോയിലെ രണ്ടു തൊഴിലാളികൾക്ക് രോഗലക്ഷണങ്ങളില്ലാതെ വൈറസ് സ്ഥിരീകരിക്കുകയും അവർ ഒരു ചെസ്റ്റ് ഹോസ്പിറ്റലിലെ പന്ത്രണ്ടു പേർക്ക് അസുഖം നൽകുകയും ചെയ്ത സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. എന്നാലിവർക്ക് പാക്കേജുകളിൽ നിന്നു തന്നെയാണു വൈറസ് പിടിപിട്ടതെന്ന് ഉറപ്പില്ലെന്നും മറ്റെവിടെ നിന്നെങ്കിലും വൈറസ് ബാധയേറ്റതിനു ശേഷം പാക്കേജുകളിൽ അതു പകർന്നു നൽകിയതാകാം എന്നും അധികാരികൾ വ്യക്തമാക്കി.

എന്നാൽ ശീതീകരിച്ച ഫുഡുകൾ കൈകാര്യം ചെയ്യുന്നവർ അതിനു ശേഷം നേരിട്ട് ശരീരത്തിൽ സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും അണുനാശിനി ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ദേഹം ശുചിയാക്കുകയും ചെയ്തതിനു ശേഷമേ ഇതു ചെയ്യാവൂ എന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker