കായികംഖത്തർ

ലോകകപ്പിനെത്തുന്ന കാണികൾക്കായി ഖത്തർ ഒരുക്കുന്നത് ആയിരത്തിലധികം ഇലക്ട്രിക് ബസുകൾ

കാർബൺ-ന്യൂട്രൽ മെഗാ സ്‌പോർടിംഗ് ഇവന്റ് സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായി ഫിഫ ലോകകപ്പ് ഖത്തർ 2022 ചാമ്പ്യൻഷിപ്പിൽ കാണികൾക്കു യാത്ര ചെയ്യാൻ 1,100 ലധികം ഇലക്ട്രിക് ബസുകൾ വിന്യസിക്കും. ഇലക്ട്രിക് ബസ്സുകൾക്കായി നാല് പാർക്കിംഗ് സ്ഥലങ്ങൾ നിർമ്മിക്കാൻ പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗൽ) ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനും (കഹ്‌റാമ) ഗതാഗത വാർത്താവിനിമയ മന്ത്രാലയവും പ്രവർത്തിക്കുന്നു.

ഇലക്ട്രിക് ബസുകളുടെ എണ്ണം 1,100 കവിയുമെന്നും 700 ഓളം ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ ഈ ബസുകൾക്കായി നിർമിക്കുമെന്നും വെർച്വൽ കഹ്‌റാമ പരിപാടിയിൽ സംസാരിച്ച ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷന്റെ (കഹ്‌റാമ) തർഷീദ്, എനർജി എഫിഷ്യൻസി ഡയറക്ടർ അബ്ദുൽ അസീസ് അഹമ്മദ് അൽ ഹമ്മദി പറഞ്ഞു. ലോകകപ്പിനു ശേഷം ഈ ഇലക്ട്രിക് ബസുകൾ രാജ്യത്ത് പൊതുഗതാഗതമായി ഉപയോഗിക്കും.

ഫിഫ ലോകകപ്പ് 2022 ൽ ആരാധകർക്കുള്ള എല്ലാ ഗതാഗത മാർഗ്ഗങ്ങളും ഇലക്ട്രിക് ആയിരിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണിതെന്നും അൽ ഹമാദി പറഞ്ഞു. ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകളെക്കുറിച്ചുള്ള ചോദ്യത്തിന്, മറ്റ് പാർട്നേഴ്സുമായി ഏകോപിപ്പിച്ച് കഹ്‌റാമ മുൻകൈയെടുത്ത് 20 കാർ ചാർജിംഗ് സ്റ്റേഷനുകൾ ഖത്തറിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker