ഖത്തർവിനോദം

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തീം പാർക്കുകളിലൊന്ന് ഖത്തറിൽ പ്രവർത്തനം ആരംഭിക്കുന്നു

മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ തീം പാർക്കുകളിലൊന്നായി ഡെസേർട്ട് ഫാൾസ് വാട്ടർ ആൻഡ് അഡ്വെഞ്ചർ പാർക്കുമായി സൽവ ബീച്ച് റിസോർട്ട്. കുടുംബങ്ങൾക്കും സാഹസികപ്രിയർക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയിലാണ് പാർക്ക്.

സിഗ്നേച്ചർ റൈഡായ കിംഗ് കോബ്ര റൈഡടക്കം 56 റൈഡുകളും കിഡ്സ് ഷിപ്പ് പൂള്‍, വിസാര്‍ഡ് മാറ്റ് റേസര്‍, ഇന്നർ ട്യൂബ് സ്ലൈഡുകള്‍, ദാഹബ് മൗണ്ടൻ, സര്‍ഫിംഗ് ഡ്യൂണ്‍സ്, ഫാമിലി അബിസ്, ഫാള്‍സ് പൂള്‍, വേവ് പൂള്‍ എന്നിവയടക്കമുള്ള 18 മറ്റ് ആകർഷണങ്ങളുമുള്ള പാർക്ക്  ഡിസംബർ 30 മുതൽ തുടങ്ങും. അധിക ചാർജ് ചെയ്ത് ഇൻ-ഹൗസ് ലേസർ ടാഗ് അഡ്വെഞ്ചറും ആസ്വദിക്കാവുന്നതാണ്.

ഡിസംബർ 27 മുതൽ ദോഹ ‘ഹോട്ടൽ പാർക്ക് ‘ കയോസ്ക് വഴി ടിക്കറ്റുകൾ ശേഖരിക്കാവുന്നതാണ്. 1.2 മീറ്ററിൽ താഴെ നീളമുള്ളവർക്ക് 150 ഖത്തർ റിയാലും അതിന് താഴെയുള്ളവർക്ക് ഖത്തർ റിയാലുമാണ് സ്പെഷ്യൽ പ്രിവ്യൂ ടിക്കറ്റ് വില. ഡിസംബർ 30 മുതൽ വീക്ക്ഡേകളിൽ ഉച്ചയ്ക്ക് 1 നും വൈകുന്നേരം 8 നും ഇടയ്ക്കും വീക്കെന്റുകളിൽ രാവിലെ 10 മുതൽ വൈകുന്നേരം 6 വരേയും ടിക്കറ്റ് ലഭ്യമാകും.

ആവേശമുണർത്തുന്ന റൈഡുകൾ ഇഷ്ടപ്പെടുന്നവർക്കും റിലാക്സ് ചെയ്യാനായി പാർക്കിൽ വരുന്നവർക്കുമായി നിരവധി വൈവിധ്യമാർന്ന റൈഡുകളും ആകർഷണങ്ങളും ഒരുക്കിയിരിക്കയാണ് സൽവ ബീച്ച് റിസോർട്ട് എന്ന് റിസോർട്ട് മാനേജിംഗ് ഡിറക്റ്റർ ജാൻ മോൻകെഡിക് അറിയീച്ചു. ലോകോത്തരമായ വിനോദകേന്ദ്രമായി ഖത്തറിലെ ഈ തീം പാർക്ക് മാറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker