ആരോഗ്യംഖത്തർ

കൊവിഡ് വ്യാപനം: വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പത്രസമ്മേളനം ഇന്ന്

വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പത്രസമ്മേളനം ഖത്തർ ടെലിവിഷനിൽ ഇന്നു രാത്രി 9 മണിക്ക് നടക്കും. ഫെബ്രുവരി 3 ബുധനാഴ്ച ഖത്തർ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സോഷ്യൽ ഡിസ്റ്റൻസ് പ്രോഗ്രാം ടെലികാസ്റ്റിനിടെ പൊതുജനാരോഗ്യ മന്ത്രാലയം (എം‌പി‌എച്ച്), ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം (എം‌സി‌ഐ) എന്നിവയുടെ സംയുക്ത പത്രസമ്മേളനം നടക്കുമെന്ന് ഖത്തർ ടെലിവിഷൻ ട്വീറ്റ് ചെയ്തു.

കോവിഡ് -19 സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉദ്യോഗസ്ഥർ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ ഇതേ പരിപാടിയിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊറോണ വൈറസ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, ശുചിത്വം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക തുടങ്ങി ഖത്തറിലെ കോവിഡ് 19 ന്റെ രണ്ടാം തരംഗം ഒഴിവാക്കാൻ എല്ലാ മുൻകരുതലുകളും പാലിക്കണമെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker