കായികംഖത്തർ

ഫിഫ ക്ലബ് ലോകകപ്പിൽ പ്രവേശനം ലഭിക്കുക മൂന്നു വിഭാഗം ആരാധകർക്ക്

ഫെബ്രുവരി 4 മുതൽ 11 വരെ ഖത്തറിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയം, എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ 30 ശതമാനം ആരാധകരെ അനുവദിക്കും. ക്യുഎൻ‌സി‌സിയിൽ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ പൊതുജനാരോഗ്യ മന്ത്രിയുടെ സീനിയർ കൺസൾട്ടൻറ് ഡോ. അബ്ദുൽ വഹാബ് അൽ മുസ്‌ലെയാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് വിഭാഗത്തിലുള്ള ആരാധകരെയാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുക. ആദ്യത്തെ വിഭാഗം രണ്ടാമത്തെ ഡോസ് വാക്സിൻ ലഭിച്ചവരാണ്. രണ്ടാമത്തെ ഷോട്ടെടുത്ത് ഒരാഴ്ച കഴിഞ്ഞാണെങ്കിൽ യാതൊരു പരിശോധനയും വേണ്ടി വരില്ല.

ഒക്ടോബർ ഒന്നിന് ശേഷം വൈറസ് ബാധിച്ച് ഭേദമായവർക്കും പരിശോധനയില്ലാതെ ടിക്കറ്റ് ലഭിക്കും. ഇതു കൂടാതെ മത്സരത്തിന് 48 അല്ലെങ്കിൽ 72 മണിക്കൂർ മുമ്പ് പരിശോധനകൾക്ക് വിധേയരാകുകയും ക്യുഎൻ‌സി‌സിയിൽ പരിശോധന നടത്തി നെഗറ്റീവ് റിസൾട്ട് ലഭിക്കുകയും ചെയ്തവരാണ് മൂന്നാമത്തെ ഗ്രൂപ്പ്.

വേൾഡ് ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഖത്തറിന് പുറത്ത് നിന്ന് വരുന്ന മാധ്യമ പ്രൊഫഷണലുകൾക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker