ഖത്തർ

സാമൂഹിക പരിശ്രമത്തിലൂടെ ഖത്തറിൽ മുന്നൂറോളം കടലാമക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

300 ഓളം ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങളെ ഖത്തറി പൗരന്മാർ രക്ഷിച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കടലാമകൾ അവരുടെടെ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പൗരന്മാർ വന്യജീവി സംരക്ഷണ വകുപ്പിനെ അറിയിക്കുകയായിരുന്നു.

“ഹോക്സ്ബിൽ കടലാമകൾ വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണ്. അതിനാൽ, കടലാമക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരോടും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം നന്ദി അറിയിക്കുന്നു.” മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു.

തങ്ങളുടെ പ്രദേശങ്ങളിൽ ഏതെങ്കിലും ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങളെ കണ്ടെത്തുമ്പോഴെല്ലാം പരിസ്ഥിതി ഏജൻസികളുമായി ബന്ധപ്പെടാൻ മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker