ആരോഗ്യംഖത്തർ

ഭക്ഷ്യവിഷബാധ: കുടുംബത്തിലെ മൂന്ന് അംഗങ്ങൾ അവശ നിലയിൽ ആശുപത്രിയിൽ.

‌ദോഹ: ശ്വാസതടസ്സം, കാഴ്ച വൈകല്യങ്ങൾ, മുഖത്തെ പേശികളുടെ ബലഹീനത, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ അസുഖങ്ങൾ കാരണം ആശുപത്രിയിൽ അഡ്മിറ്റ് ആയ പിതാവിനും കുട്ടികൾക്കും ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രാലയം.

മുഖത്തെ ഞരമ്പുകൾ, തൊണ്ട, ശ്വസനം എന്നിവയെ ബാധിക്കുന്ന ബോട്ടുലിനം ബാക്ടീരിയ എന്നറിയപ്പെടുന്ന പ്രത്യേക തരം ബാക്ടീരിയ മൂലമുണ്ടാകുന്ന വിഷത്തിന് സമാനമാണ് രോഗലക്ഷണ തെളിവുകളെന്ന് ഇതിനെ കുറിച്ച് അന്വേഷിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടിന്നിലടച്ച ഭക്ഷ്യ വസ്തുക്കളിൽ ആണ് ഈ ബാക്ടീരിയകൾ പ്രധാനമായും കാണപ്പെടുന്നത്. പ്രത്യേകിച്ച് സോസേജ്, മോർട്ടഡെല്ല, പുകവലി എന്നിവയുടെയും ഈ ബാക്ടീരിയകൾ വർധിക്കുന്നുവെന്നും ഡോക്ടർമാർ സാക്ഷ്യപെടുത്തുന്നു.

ഈ രോഗം തടയുന്നതിനായി ആന്റി ടോക്സിൻ മരുന്നുകൾ മന്ത്രാലയം വഴി നൽകുന്നുണ്ട്. എന്നാൽ ഇതല്ലാതെ സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അണുബാധയുടെ ഉറവിട സാധ്യതകൾ കണ്ടെത്തി നശിപ്പിക്കുമെന്നും മന്ത്രാലയം ഇറക്കിയ രേഖയിൽ സൂചിപ്പിക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker