
ഫിഫ ക്ലബ് ലോകകപ്പിന്റെ പതിനേഴാം പതിപ്പിന് മുന്നോടിയായി വെള്ളിയാഴ്ച രാത്രി ഏഷ്യയിലെയും ആഫ്രിക്കയിലെയും ചാമ്പ്യൻമാരായ ക്ലബുകൾ ഖത്തറിലെത്തി. ഇവർക്കു പുറമേ കോൺകാഫ് ജേതാക്കളായ മെക്സിക്കൻ ടീം ടൈഗ്രസ് യുഎൻഎല്ലും ദോഹയിലെത്തിയിട്ടുണ്ട്.
അതേസമയം, ഈജിപ്ഷ്യൻ ഭീമൻമാരായ അൽ അഹ്ലി എസ്സി സിഎഎഫ് ചാമ്പ്യൻസ് ലീഗ് ഒമ്പതാം തവണയും നേടി റെക്കോർഡിട്ടതിനു ശേഷമാണ് ടൂർണമെന്റിലേക്ക് യോഗ്യത നേടി. ദോഹയിലെത്തിയ കൊവിഡ് പരിശോധനയ്ക്ക് വിധേയമായ ക്ലബുകൾ ടൂർണമെന്റിലുടനീളം ഒരു മെഡിക്കൽ ബബിളിൽ തുടരും.
രണ്ടാം റൗണ്ട് ഘട്ടത്തിനാണ് ഉൽസാൻ ഹ്യുണ്ടായ് എഫ്സിയും അൽ അഹ്ലി എസ്സിയും ടൂർണമെന്റിനെത്തിയത്. ഫെബ്രുവരി 4ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ കോൺകാഫ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മെക്സിക്കോയിൽ നിന്നുള്ള ടൈഗ്രസ് യുഎൻഎല്ലിനെ ഉൽസാൻ ഹ്യൂണ്ടായ് എഫ്സി നേരിടും (കിക്കോഫ് 17.00). അതേസമയം, അൽ അഹ്ലി ഫെബ്രുവരി 4ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഖത്തരി ചാമ്പ്യൻമാരായ അൽ ദുഹൈൽ എസ്സിയെ നേരിടും (കിക്കോഫ് 20:30).
ആദ്യ മത്സരത്തിൽ വിജയം നേടുന്നവർ പാൽമിറാസും സാന്റോസും തമ്മിൽ നടക്കുന്ന കോപ ലിബർട്ടഡോസ് ഫൈനലിലെ വിജയികളെ സെമിയിൽ നേരിടും. അതേ സമയം അൽ ദുഹൈൽ എസ്സി, അൽ അഹ്ലി എസ്സിയും തമ്മിലുള്ള മത്സരം വിജയിക്കുന്നവർക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ എഫ്സി ബയേൺ മ്യൂണിക്കാണ് എതിരാളികൾ.
Al Ahly SC manager Pitso Mosimane said: “… There are many Al Ahly fans in Doha – and we are looking forward to having their support in our match against Al Duhail…”#Qatar #FIFAClubWorldCup #ClubWC #AlAhly #UlsanHyundai https://t.co/YffF00gLCs
— The Peninsula Qatar (@PeninsulaQatar) January 30, 2021