Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംഖത്തർ

ഖത്തറുമായി പഴയ ബന്ധം പുന:സ്ഥാപിക്കുമെന്ന് ബഹ്റെൻ

ഖത്തറുമായുള്ള ബന്ധം ഉപരോധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങിവരുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി പറഞ്ഞു. അൽ-ഉല കരാർ ഒപ്പിട്ട് ഒരാഴ്ചയ്ക്കുള്ളിൽ ഇത് നടപ്പാക്കുമെന്നും എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുമെന്നും ബഹ്‌റൈൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൾ ലത്തീഫ് അൽ സയാനി വ്യക്തമാക്കി.

രാജ്യങ്ങൾ സുരക്ഷയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെ അവസാനിപ്പിക്കുമെന്ന് വെളിപ്പെടുത്തിയ അദ്ദേഹം ഇവ ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് സൂചിപ്പിക്കുന്നു. ധാരണയിലെത്തിയ കാര്യങ്ങൾ നടപ്പിലാക്കാൻ രണ്ട് ഫോളോ-അപ്പ് കമ്മിറ്റികളും ഒരു നിയമ സമിതിയും രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker