അപ്‌ഡേറ്റ്സ്ക്രൈംഖത്തർ
പേൾ ഖത്തറിൽ സ്പീഡ് ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചവരെ അറസ്റ്റു ചെയ്തു
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയെ അടിസ്ഥാനമാക്കി പേൾ ഖത്തറിലെ സ്പീഡ് ക്യാമറകളിലൊന്ന് നശിപ്പിക്കാൻ ശ്രമിച്ചതിന് ഒരാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
“സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിനെ അടിസ്ഥാനമാക്കി, പേൾ ഖത്തറിൽ സ്പീഡ് ക്യാമറ നശിപ്പിക്കാൻ ശ്രമിച്ച വ്യക്തിയെയും വീഡിയോ ചിത്രീകരിച്ചയാളെയും അധികൃതർ അറസ്റ്റ് ചെയ്തു. കൂടുതൽ നിയമനടപടികൾക്കായി അവരെ റഫർ ചെയ്തിട്ടുണ്ട്.” മന്ത്രാലയം വ്യക്തമാക്കി.
The ministry also informed that legal action will also be taken against the individual who filmed the video. #Qatar #SpeedCamera #PearlQatar https://t.co/QIVrHl4QXr
— The Peninsula Qatar (@PeninsulaQatar) December 20, 2020