ഖത്തർ

ജനങ്ങൾക്ക് സുപ്രധാന നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

വീടിന്റെ ബ്ളൂ അഡ്രസ് ബോര്‍ഡിന്റെ ഫോട്ടോ എല്ലാവരും മൊബൈലില്‍ സൂക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നതിനെ തുടർന്നാണ് മന്ത്രാലയം ജനങ്ങൾക്കു നിർദ്ദേശം നൽകിയത്.

999 എമര്‍ജന്‍സി വാഹനങ്ങള്‍ പോലുള്ള അടിയന്തിര സേവനങ്ങൾ ബ്ളൂ അഡ്രസ് ബോര്‍ഡനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ഈ സർവീസുകളിലേക്കു വിളിക്കുമ്പോൾ കൃത്യം ലൊക്കേഷൻ (ബിൽഡിംഗ് നമ്പർ, സ്ട്രീറ്റ് നമ്പർ, സോൺ) നൽകണമെന്നും മന്ത്രാലയം ട്വിറ്റർ വഴി അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker