അപ്‌ഡേറ്റ്സ്ഖത്തർ

പേൾ ഖത്തറിലെ പള്ളിയിലെ ശബ്ദ സംവിധാനത്തിലെ പ്രശ്നം, വിശദീകരണവുമായി യുഡിസി

പേൾ-ഖത്തറിലെ മോസ്ക് 249ലെ ശബ്ദ സംവിധാനം വെള്ളിയാഴ്ച (ജനുവരി 1) പ്രാർത്ഥനക്കിടെ പ്രവർത്തിച്ചില്ലെന്ന സോഷ്യൽ മീഡിയ പ്രചരണത്തിൽ പ്രതികരണവുമായി യുണൈറ്റഡ് ഡവലപ്മെന്റ് കമ്പനി (യുഡിസി).

പേൾ-ഖത്തറിലെ പള്ളികളിൽ ശബ്ദ സംവിധാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് നിർദ്ദേശങ്ങളോ നടപടിക്രമങ്ങളോ നൽകിയിട്ടില്ലെന്ന് ദ്വീപിന്റെ മാസ്റ്റർ ഡെവലപ്പർ വ്യക്തമാക്കി.

ദ്വീപിലെ പള്ളികളിലെ എല്ലാ ശബ്ദ സംവിധാനങ്ങളും ഒരേ കാര്യക്ഷമതയോടെയും പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന ദ്വീപിലെ മൂന്ന് പള്ളികളിലൊന്നിലും ശബ്ദത്തിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും യുഡിസി സ്ഥിരീകരിച്ചു.

ഈ വിഷയത്തിൽ എന്തെങ്കിലും വിവരങ്ങൾ തേടാനോ അല്ലെങ്കിൽ എന്തെങ്കിലും അഭിപ്രായം പറയാൻ ആഗ്രഹിക്കുന്ന എല്ലാവരോടും 8006222 എന്ന നമ്പറിൽ ബന്ധപ്പെടാൻ യുഡിസി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker