വാക്സിനേഷൻ പാസ്പോർട്ട് നിർബന്ധമാക്കാൻ സാധ്യതയുണ്ടെന്ന് ഖത്തർ എയർവേയ്സ് സിഇഒ
നിരവധി വിമാനകമ്പനികൾ സേവനങ്ങൾ നിർത്തി വെച്ച കൊവിഡ് മഹാമാരിക്കാലത്ത് ലോകത്തിലെ ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ കൂടെയുണ്ടായത് ഖത്തർ എയർവേയ്സാണെന്നും 38 ലക്ഷം യാത്രക്കാർ തങ്ങളുടെ സേവനം ഉപയോഗിച്ചുവെന്നും സിഇഒ അക്ബര്‍ അല്‍ ബാക്കര്‍.
ഏറ്റവും മികച്ച സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചാണ് ജനങ്ങളെ ഖത്തർ എയർവേയ്സ് സേവിക്കുന്നതെന്ന് പ്രമുഖ ട്രാവല്‍ ബ്‌ളോഗര്‍ സാം ചൂയിമായി നടത്തിയ അഭിമുഖത്തില്‍ അല്‍ ബാക്കര്‍ പറഞ്ഞു. ഇതിനു പുറമേ കാര്‍ഗോ സേവനങ്ങളും ഖത്തര്‍ എയര്‍വേയ്‌സ് കൈകാര്യം ചെയ്തു.
ഓസ്‌ട്രേലിയ പോലുള്ള ചില രാജ്യങ്ങള്‍ ഇതിനകം തന്നെ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി കഴിഞ്ഞുവെന്നു പറഞ്ഞ അദ്ദേഹം പല രാജ്യങ്ങളും വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടു തുടങ്ങുമെന്നും അറിയിച്ചു. എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കിയ ശേഷമേ ഇത് ക്രിയാത്മകമായി നടപ്പാക്കാനാവുകയുള്ളൂ
ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് 140 ലധികം ഡെസ്റ്റിനേഷനുകളിലേക്കായി 1,200 പ്രതിവാര സര്‍വീസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.