ആരോഗ്യംഖത്തർ

കൊറോണ വൈറസ് വ്യാപനം തടയാൻ സഹായിക്കുന്ന കൊവിഡ് ബബിൾ എന്താണെന്നറിയാം

കോവിഡ് പകർച്ചവ്യാധി തടയാനായി പല രാജ്യങ്ങളും സംഘടനകളും മുന്നോട്ട് വെയ്ക്കുന്ന ഒരു സംവിധാനമാണ് കോവിഡ് ബബിൾ. അടുത്തിടെ ഖത്തർ ആരോഗ്യമന്ത്രാലയവും കൊവിഡ് ബബിൾ പ്രയോഗത്തിൽ വരുത്താൻ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

നമുക്ക് അടുത്തിടപഴകാൻ കഴിയുന്ന ഒരു സാമൂഹിക കൂട്ടത്തെ ഉണ്ടാക്കിയെടുത്ത് നേരിട്ടുള്ള സമ്പർക്കം അവരിലേക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നതാണ് ‘കോവിഡ് ബബിൾ’ അഥവാ ‘ബയോ ബബിൾ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇതിലൂടെ ഒരു വീട്ടിൽ മാത്രമായി ഒതുങ്ങുന്ന ഐസൊലേഷൻ പ്രക്രിയ, പ്രധാനപ്പെട്ട കുറച്ച് പേരിലേക്ക് കൂടി വിപുലപ്പെടുന്നു.

നടപ്പിലാക്കാൻ കുറച്ചു സാങ്കേതിക ബുദ്ധിമുട്ടുകൾ വരുമെങ്കിലും ഈ പ്രക്രിയ വഴി കോവിഡ് വൈറസിന്റെ വ്യാപനം വളരെ ഫലപ്രദമായ രീതിയിൽ കുറയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 2020ൽ എൻബിഎ നടത്തിയ ബാസ്കറ്റ് ബോൾ സീസൺ ഇതിന്റെ മികച്ച ഉദാഹരണമാണ്. വാൾട്ട് ഡിസ്നി വേൾഡ്‌ ഹോട്ടൽസിൽ 1500 കളിക്കാരെയും കോച്ചുകളേയും സ്റ്റാഫുകളേയും ഉൾക്കൊള്ളിച്ച്  മൂന്ന് മാസം നീണ്ടുനിൽക്കുന്ന സീസണിൽ ഒരൊറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാൻ ഇടവരുത്താതെയാണ് സീസൺ സംഘടിപ്പിച്ചത്.

നമുക്ക് സ്ഥിരമായി സമ്പർക്കം വരുന്നവർ നമ്മുടെ ബബിളിന്റെ ഭാഗമാണ്. ഓരോ വീടും ഒരു ബബിൾ ആണ്. ഒരാൾ തെറ്റിച്ചാൽ മൊത്തം സംവിധാനത്തെ തന്നെ അപകടകരമായി ബാധിക്കും എന്നതിനാൽ നമ്മൾ ബബിളിൽ ഉൾപ്പെടുത്തേണ്ടത് ആരൊക്കെയായാണ് എന്ന് കണ്ടെത്തുകയെന്നതാണ് ഇതിന്റെ ആദ്യപടി. നേരിട്ടുള്ള സമ്പർക്കം അവരിലേക്ക് ചുരുക്കുക.

ബബിളിനുള്ളിൽ പാലിക്കേണ്ട നിബന്ധനകൾ അംഗങ്ങളുമായി നേരിട്ടും വ്യക്തമായും സംസാരിക്കുക. ആരെങ്കിലും ബബിളിന്റെ പുറത്ത് പോകേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഒക്കെ മാസ്ക് ധരിച്ച് സാമൂഹികാകലം പാലിക്കുകയും കൈകൾ എല്ലായ്പ്പോഴും അണു വിമുക്തമാക്കുകയും ചെയ്യുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker