ഇന്ത്യഖത്തർ

വിസ്താര ഇന്ത്യയിൽ നിന്നും ദോഹയിലേക്കു സർവീസുകൾ ആരംഭിക്കുന്നു

ഇന്ത്യൻ എയർലൈൻസായ വിസ്താര നവംബർ 19 മുതൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് സർവീസുകൾ നടത്തുന്നു. ടാറ്റാ ഗ്രൂപ്പ്, സിംഗപ്പൂർ എയർലൈൻസ് എന്നിവയുടെ സംയുക്ത സംരംഭമായ എയർലൈൻ ദില്ലിയിൽ നിന്നാണ് സർവീസുകൾ നടത്തുന്നത്.

ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബിൾ കരാറിന്റെ ഭാഗമായാണ് ഫ്ളൈറ്റുകൾ സർവീസ് നടത്തുന്നത്. ഖത്തർ എയർവേയ്‌സിനു പുറമേ, ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയാണ് വിമാന സർവീസുകൾ മുൻപു നടത്തിയിരുന്നത്. ഇതു ഡിസംബർ 31 വരെ നീട്ടിയിരുന്നു.

വിസ്താരയുടെ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം ഇന്ത്യൻ സമയം രാത്രി 8 മണിക്ക് വിമാനങ്ങൾ ദില്ലിയിൽ നിന്ന് പുറപ്പെടും, വ്യാഴം, ഞായർ ദിവസങ്ങളിൽ ഖത്തർ സമയം 21:45ന് ദോഹയിലെത്തുന്ന ഫ്ളൈറ്റുകൾ രാത്രി 22:45 ന് തിരിച്ച് അതേ ദിവസങ്ങളിൽ ദില്ലിയിലെത്തും. നവംബർ 19 മുതൽ ഡിസംബർ 31 വരെ നിലവിലെ ഷെഡ്യൂൾ.

ഫ്ലൈറ്റുകൾ വെബ്സൈറ്റ് വഴി ബുക്കു ചെയ്യാം. ദില്ലി-ദോഹ-ദില്ലി റൗണ്ട്-ട്രിപ്പ് 15,499 ഇന്ത്യൻ രൂപയിലും ദോഹ-ദില്ലി-ദോഹ റൗണ്ട് ട്രിപ്പ് 669 ഖത്തർ റിയാലിലുമാണ് ആരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം റീ എൻട്രി പെർമിറ്റുള്ളവർക്കേ ഖത്തറിൽ തിരിച്ചെത്താനാകൂ. പെർമിറ്റിനെ അടിസ്ഥാനമാക്കി 7 ദിവസത്തെ ക്വാറൻറീനായി ഹോട്ടൽ ബുക്ക് ചെയ്യേണ്ടതുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker