അന്തർദേശീയംഖത്തർ

അമീറിനെ സ്വാഗതം ചെയ്ത് സൗദി സുൽത്താൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്

സൗദി അറേബ്യയുടെ കീരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ അബ്ദുൾ അസിസ് അൽ സൗദ് ഇന്നലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് സ്വീകരണം നൽകി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാകുന്നു.

അമീറിനെ സ്വാഗതം ചെയ്ത് സൗദി കിരീടാവകാശി പറഞ്ഞ വാക്കുകൾ ഇങ്ങിനെയായിരുന്നു. “സ്വാഗതം, സ്വാഗതം. നിങ്ങൾ രാജ്യത്തെ പ്രകാശിപ്പിക്കുന്നു.” ഇന്നലെ ട്വിറ്ററിൽ ട്രെൻഡുചെയ്ത ഈ വാക്കുകൾ 43,000 ട്വീറ്റുകളാണ് സൃഷ്ടിച്ചത്. ഗൾഫ്, അറബ് മേഖലകളിലാണ് ഈ വാക്കുകൾ വ്യാപകമായി പ്രതിധ്വനിച്ചത്.

ഖത്തർ അമീറും സൗദി കിരീടാവകാശിയും ആലിംഗനം ചെയ്ത നിമിഷം ഖത്തറും സൗദിയും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ആഴം കാണിക്കുന്നതാണെന്നും ചരിത്ര നിമിഷമാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ഇരുവരും ആലിംഗനം ചെയ്യുന്ന വീഡിയോ ആയിരക്കണക്കിന് പേരാണ് റീപോസ്റ്റു ചെയ്തത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker