Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഇന്ത്യകേരളംഖത്തർ

ഖത്തർ പ്രവാസികൾക്ക് തിരിച്ചു പോകാനുള്ള അടുത്ത ഘട്ടം എന്നാണെന്നു വെളിപ്പെടുത്തി ഇന്ത്യൻ അംബാസിഡർ

ഖത്തറിലുള്ള ഇന്ത്യക്കാർക്ക് സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോകാനുള്ള അടുത്ത ഘട്ടം സർവീസുകൾ ആരംഭിക്കുക ഈ മാസം 15നാണെന്ന് ഇന്ത്യൻ അംബാസിഡർ പി. കുമരൻ വെളിപ്പെടുത്തി. അതേ സമയം എത്ര വിമാന സർവീസുകൾ ഉണ്ടാകുമെന്നും അവയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും അദ്ദേഹം വിശദീകരിച്ചില്ല.

മറ്റു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സ്വന്തം നാട്ടിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ വിമാന സർവീസ് നടത്തുന്നത്. ആഴ്ച തോറും നടത്തുന്ന ഈ സർവീസിന്റെ രണ്ടാം ഘട്ടം ഖത്തറിൽ അടുത്ത വെള്ളിയാഴ്ചയാണെന്ന് ഇന്ത്യൻ അംബാസിഡർ പറഞ്ഞു. ഇന്ത്യയിലേക്കു പോകുന്ന ആദ്യ ബാച്ചിനെ സന്ദർശിക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു അദ്ദേഹം.

ദോഹയിൽ നിന്നുള്ള ആദ്യ ഘട്ട സർവീസിലെ രണ്ടു വിമാനങ്ങളും കേരളത്തിലേക്കായിരുന്നു. ആദ്യ വിമാനം ഇന്നലെ കൊച്ചിയിലേക്കു തിരിച്ചപ്പോൾ രണ്ടാമത്തെ വിമാന സർവീസ് ഇന്ന് തിരുവനന്തപുരത്തേക്കാണ് പുറപ്പെടുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker