അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തർ നാഷണൽ ഡേ പരേഡ് പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കു മാത്രം

പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് ഖത്തർ ദേശീയദിനവുമായി ബന്ധപ്പെട്ട പരേഡിൽ പങ്കെടുക്കാൻ കഴിയുകയെന്ന് 2020 ഖത്തർ ദേശീയദിന ആഘോഷങ്ങൾക്കായുള്ള സംഘാടക സമിതി പ്രഖ്യാപിച്ചു.

പ്രത്യേകമായി ക്ഷണിക്കപ്പെട്ട ആളുകളിൽ ആരോഗ്യമേഖലയിൽ നിന്നുള്ള കുടുംബങ്ങളും പങ്കെടുക്കുന്ന സ്ഥാപനങ്ങളും മാത്രമേ ഉൾപ്പെടുകയുള്ളൂ. സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾക്ക് അനുസൃതമായിട്ടായിരിക്കും ആഘോഷങ്ങൾ.

2020 ഡിസംബർ 17 വ്യാഴാഴ്ച ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഔദ്യോഗിക അവധിദിനമാണെന്നും 2020 ഡിസംബർ 20 ഞായറാഴ്ച ജീവനക്കാർ വീണ്ടും ജോലിയിൽ ചേരാമെന്നും അമിരി ദിവാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker