ഖത്തർ കാലാവസ്ഥാ വകുപ്പ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ചൂടുള്ള പകലും ഈർപ്പമുള്ള രാത്രികളും പ്രവചിച്ചത് ഈ വാരാന്ത്യത്തിൽ ചൂടു കൂടുമെന്നു വ്യക്തമാക്കുന്നു. പകൽ ചൂടും രാത്രി ഈർപ്പമുള്ളതുമായതിനാൽ വെള്ളിയാഴ്ച ചില സ്ഥലങ്ങളിൽ മങ്ങിയ അവസ്ഥക്കു സാധ്യയുണ്ട്. ശനിയാഴ്ചയും സമാനമായ കാലാവസ്ഥയും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞും അനുഭവപ്പെടാം.
താപനില വെള്ളിയാഴ്ച 32 ഡിഗ്രിക്കും 46 ഡിഗ്രിക്കും ശനിയാഴ്ച 31 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിലായിരിക്കും. ഈ ആഴ്ചയാദ്യം, ഖത്തർ കാലാവസ്ഥാ വകുപ്പ് ആഴ്ചാവസാനം വരെ സാധാരണ ശരാശരിയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി വരെ താപനില ഉയരുമെന്ന് പ്രവചിച്ചിരുന്നു. പരമാവധി താപനില ദോഹയിൽ 47 ഡിഗ്രിയും അൽ ഷഹാനിയയിൽ 48 ഡിഗ്രിയും ആയിരിക്കും.
രാജ്യത്തിന്റെ മധ്യ, തെക്കൻ പ്രദേശങ്ങളിൽ ഈ ആഴ്ച ചൂടു കനക്കുമെന്നു പ്രതീക്ഷിക്കുന്നു. വേനൽക്കാലം കൂടുതൽ ചൂടുപിടിച്ചതോടെ ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ ഖത്തറിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ ഔട്ട്‌ഡോർ ജോലികൾ ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.
— Qatar Tribune (@Qatar_Tribune) July 1, 2021