അന്തർദേശീയംആരോഗ്യംഖത്തർ

കുട്ടികൾക്ക് കൊവിഡ് വരാൻ സാധ്യത കുറവ്, കുട്ടികൾക്കു വാക്സിനേഷൻ നൽകുന്നത് പ്രധാന പരിഗണനയല്ലെന്നും ലോകാരോഗ്യ സംഘടന

ആഗോള തലത്തിൽ വാക്സിൻ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കെ കൊവിഡിനെതിരെ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് ലോകാരോഗ്യ സംഘടന മുൻ‌ഗണന നൽകുന്നില്ലെന്ന് സംഘടനയുടെ വാക്സിനേഷൻ വിദഗ്ധർ വ്യാഴാഴ്ച പറഞ്ഞു.

സമ്പന്ന രാജ്യങ്ങൾ കൗമാരക്കാർക്കും കുട്ടികൾക്കുമുള്ള കൊറോണ വൈറസ് ഷോട്ടുകൾക്ക് അംഗീകാരം നൽകുമ്പോഴും കുട്ടികൾക്കുള്ള രോഗപ്രതിരോധ പരിപാടികൾ പ്രധാന ശ്രദ്ധയല്ലെന്ന് ഒരു സോഷ്യൽ മീഡിയ സെഷനിൽ ഡോ. കേറ്റ് ഓബ്രിയൻ പറഞ്ഞു.

“കുട്ടികൾക്ക് യഥാർത്ഥത്തിൽ കോവിഡ് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്,” ശിശുരോഗവിദഗ്ദ്ധനും ലോകാരോഗ്യ സംഘടനയുടെ വാക്സിനേഷൻ വിഭാഗത്തിന്റെ ഡയറക്ടറുമായ ഓബ്രിയൻ പറഞ്ഞു. കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്നതിന്റെ പ്രധാന ഉദ്ദേശം രോഗം പകരുന്നത് തടയാനാണെന്നും അവർ വ്യക്തമാക്കി.

കുട്ടികളുമായി സമ്പർക്കം പുലർത്തുന്ന മുതിർന്നവർക്ക് വാക്സിനേഷൻ നൽകുന്നതു വഴി കുട്ടിൾക്ക് അണുബാധയേൽക്കുന്നതു തടയാമെന്നും സ്കൂളിലേക്ക് അയയ്ക്കുന്നതിന് മുമ്പ് കുത്തിവയ്പ് നൽകേണ്ടത് അത്യാവശ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker