അപ്ഡേറ്റ്സ്ഖത്തർ
കൊവിഡ് നിയന്ത്രണം ലംഘിച്ചവരുടെ എണ്ണത്തിൽ നേരിയ കുറവ്, ഇന്നു നടപടി നേരിട്ടവരുടെ എണ്ണം നൂറിൽ താഴെ
കോവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കാത്തതിന് 81 പേരെ ആഭ്യന്തര മന്ത്രാലയം ജനുവരി 7ന് പബ്ലിക് പ്രോസിക്യൂഷന് വിധേയരാക്കി. ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് ലംഘനങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 4955 പേരെ മാസ്ക് ധരിക്കാത്തതിനും വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 277 പേരെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
The competent authorities call on the public to adhere to the precautionary and preventive decisions in force to protect them and others from the spread of the #Coronavirus in society… #Qatar #Covid19 https://t.co/o7Faw1i3Oo
— The Peninsula Qatar (@PeninsulaQatar) January 7, 2021