ഖത്തർബിസിനസ്

പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി ലുലു ഹൈപ്പർമാർക്കറ്റ്

‘മെയ്ഡ് ഇൻ ഖത്തർ’ ഉൽ‌പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലുലു ഹൈപ്പർ‌മാർക്കറ്റ് പ്രാദേശിക, ചെറുകിട, ഇടത്തരം സംരംഭങ്ങളുമായി ലുലുവിന്റെ സ്വകാര്യ ലേബൽ‌ ഉൽ‌പ്പന്നങ്ങൾ നിർമിക്കുന്നതിനായി കൈകോർത്തു. ഈ നീക്കം പ്രാദേശിക ഉൽ‌പ്പന്നങ്ങൾ‌ വർദ്ധിപ്പിക്കുക മാത്രമല്ല, അടിയന്തിര സാഹചര്യങ്ങളും മറ്റുണ്ടായാൽ‌ തടസ്സമില്ലാതെ ചരക്ക് വിതരണം ഉറപ്പാക്കുകയും ചെയ്യും.

രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്റ്റോറുകൾക്കായി ‘ലുലു ലേബൽ’ ഉൽ‌പ്പന്നങ്ങൾ നിർമ്മിക്കുന്നതിനും ലഭ്യമാക്കുന്നതിനുമായി 40 ഓളം പ്രാദേശിക കമ്പനികളുമായി ലുലു ഹൈപ്പർ‌മാർക്കറ്റ് പങ്കാളികളായിട്ടുണ്ട്.

“തങ്ങളുടെ സ്വകാര്യ ലേബൽ ഉൽ‌പാദനം പ്രാദേശികവൽക്കരിക്കുന്നതിന് ഞങ്ങൾ പ്രാദേശിക കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. മുമ്പ് മറ്റ് രാജ്യങ്ങളിൽ നിർമ്മിച്ചിരുന്ന ലുലുവിന്റെ സ്വകാര്യ ലേബൽ ഉൽ‌പ്പന്നങ്ങൾ ഇനി ഖത്തറിലെ 40ഓളം പ്രാദേശിക സംരംഭങ്ങൾ നിർമ്മിക്കും.” ഖത്തറിലെ ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു.

ഇത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും തടസ്സമില്ലാത്ത വിതരണ ശൃംഖല നിലനിർത്താനും വിപണിയിൽ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനും സഹായിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

അടുത്ത വർഷത്തോടെ രാജ്യത്ത് കുറഞ്ഞത് നാല് പുതിയ സ്റ്റോറുകളെങ്കിലും ലുലു തുറക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker