InternationalQatar

ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിക്കു നേരെയുള്ള ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ

ഗാസ മുനമ്പിലെ ഖത്തരി റെഡ് ക്രസന്റ് സൊസൈറ്റി കെട്ടിടത്തിന് നേരെ ഇസ്രായേൽ സേന നടത്തിയ ബോംബാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും ആക്രമണം കാരണമായിരുന്നു.

റെഡ് ക്രസന്റിനെതിരായ ആക്രമണത്തിന് സമാന്തരമായി, ചുറ്റുമുള്ള മറ്റു കെട്ടിടങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമിച്ചതിന്റെ ഫലമായി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി ഹോസ്പിറ്റൽ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തെസിസിന്റെയും ചില ഭാഗങ്ങൾക്കു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

മാനുഷിക, മാധ്യമ സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അന്താരാഷ്ട്ര നിയമം, മാനുഷിക മാനദണ്ഡങ്ങൾ, മൂല്യങ്ങൾ എന്നിവയുടെ വ്യക്തമായ ലംഘനമാണ്. ഈ പ്രവൃത്തിയെ അപലപിക്കണമെന്നും പ്രദേശങ്ങളിൽ ഇസ്രായേൽ  തുടർച്ചയായി നടത്തുന്ന കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും സിവിലിയന്മാർ, പത്രപ്രവർത്തകർ, മെഡിക്കൽ പ്രാക്ടീഷണർമാർ, മാനുഷിക തൊഴിലാളികൾ എന്നിവരെ സംരക്ഷിക്കാനും കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് ഖത്തർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തിൽ പലസ്തീന്റെ ലക്ഷ്യത്തെയും പലസ്തീനിലെ സഹോദരജനതയെയും പിന്തുണയ്ക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്നും ഖത്തർ സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button