QatarSports

ഹമദ് എയർപോർട്ടിൽ വൈക്കിംഗ് ക്ലാപ്പുമായി മഞ്ഞപ്പട, ഇന്ത്യൻ ഫുട്ബോൾ ടീമിന് ഖത്തറിൽ ഗംഭീര വരവേൽപ്പ്

എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തറിനുള്ള ഇന്ത്യയുടെ 26 അംഗ ടീമിനെ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് ഇന്നലെ പ്രഖ്യാപിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ താരങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്.

അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ ഇറങ്ങുന്നത്. ജനുവരി 13 ന് അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗ്രൂപ്പ് ബി മത്സരത്തോടെയാണ് ഇന്ത്യ ടൂർണമെന്റിനു തുടക്കം കുറിക്കുന്നത്.

ജനുവരി 18ന് അതേ വേദിയിൽ ഇന്ത്യ ഉസ്‌ബെക്കിസ്ഥാനെ നേരിടും. ജനുവരി 23ന് സിറിയക്കെതിരായ മത്സരം അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിലാണു നടക്കുക.

ഇന്ത്യൻ ഫുട്ബോൾ ടീമിന് വലിയ വരവേൽപ്പാണ് ഖത്തറിൽ ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകസംഘമായ മഞ്ഞപ്പടയുടെ ഖത്തർ വിംഗ് ഇതിൽ നിർണായകമായ പങ്കു വഹിച്ചു. എയർപോർട്ടിൽ വൈക്കിംഗ് ക്ലാപ്പും അവർ നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button