Qatar

പാണ്ട ഹൗസിൽ സന്ദർശകരേറുന്നു, ബുക്കിംഗിൽ കുതിച്ചു ചാട്ടം

ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ആരാധകർ അടക്കം നിരവധി പേരെ ആകർഷിക്കുന്ന ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി പാണ്ട ഹൗസ് പാർക്ക് ഉയർന്നു. ദോഹയിൽ നിന്ന് 35 കിലോമീറ്റർ അകലെ അൽ ഖോർ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന 120,000 ചതുരശ്ര മീറ്റർ പാർക്കിൽ രണ്ട് ഭീമൻ പാണ്ടകളായ സുഹൈലും തുരായയും ഉണ്ട്.

പാണ്ട ഹൗസ് പാർക്ക് ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സന്ദർശകർക്കായി തുറന്നിരിക്കുന്നു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔൺ ആപ്പിൽ ലഭ്യമായ ടിക്കറ്റുകൾ വഴിയാണ് പ്രവേശനം. വിവിധ പ്രായക്കാരിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ധാരാളം സന്ദർശകരെയാണ് പാണ്ട ഹൗസ് പാർക്ക് സ്വീകരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ലുൽവ അൽ മോഹൻനാദി പറഞ്ഞു.

സന്ദർശകരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ദിവസം 1,200 സന്ദർശകരിൽ എത്തിയെന്നും അടുത്തിടെ അൽ റയാൻ ടിവിയോട് സംസാരിക്കവെ അവർ പറഞ്ഞു. “ആളുകൾ ദിവസങ്ങൾ മുമ്പേ ബുക്ക് ചെയ്യുന്നു. പാണ്ട ഹൗസ് പാർക്കിന്റെ ശേഷിയും പാണ്ടകളുടെ സുഖസൗകര്യങ്ങളും കണക്കിലെടുത്ത് ഞങ്ങൾ സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർധിപ്പിക്കുകയാണ്.” അൽ മോഹൻനാദി പറഞ്ഞു.

പാണ്ട ഹൗസ് പാർക്ക് സന്ദർശിക്കുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച്, മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔൺ ആപ്പ് വഴി ടിക്കറ്റുകൾ ലഭ്യമാണെന്ന് അവർ പറഞ്ഞു. “പാണ്ടകളുടെ സുരക്ഷ ഉറപ്പാക്കാൻ സന്ദർശകർ അവരുടെ സന്ദർശന വേളയിൽ സമാധാനവും ശാന്തതയും പാലിക്കേണ്ടതുണ്ട്.” അൽ മോഹൻനാദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button