Qatar

ഖത്തറിൽ നവംബറിൽ പ്രീമിയം പെട്രോൾ വില വർദ്ധിക്കും

2022 നവംബർ മാസത്തെ ഇന്ധന വില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം പ്രീമിയം പെട്രോളിന്റെ വില കഴിഞ്ഞ മാസത്തേക്കാൾ കൂടുതലായി, 2 ഖത്തർ റിയാൽ ആകും.

അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില ഒക്ടോബറിലെ പോലെ തന്നെ തുടരും. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലും ഡീസലിന് 2.05 ലീറ്ററുമാകും.

2017 സെപ്തംബർ മുതൽ പ്രതിമാസ വില പട്ടിക പ്രഖ്യാപിക്കുന്നത് ഖത്തർ എനർജിയാണ്. ജൂലൈ, ജൂൺ മാസങ്ങളിൽ, അവർ പ്രീമിയം പെട്രോളിന്റെ വില ഓരോ മാസവും 5 ദിർഹം കുറച്ചിരുന്നു, അതേസമയം 2021 നവംബർ മുതൽ സൂപ്പർ, ഡീസൽ എന്നിവയിൽ മാറ്റങ്ങളൊന്നും കണ്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button