HealthQatar

ഖത്തറിൽ ഇന്ന് 957 കൊവിഡ് രോഗികൾ, രോഗവിമുക്തരായവരുടെ എണ്ണത്തിൽ കുറവ്


ഖത്തറിൽ ഇന്ന് പുതിയതായി 957 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11244 ആയി. അതേ സമയം ഇന്ന് 54 പേർക്ക് മാത്രമാണ് അസുഖം ഭേദമായത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1066 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3420 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 957 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 2584 പേർക്കു പരിശോധന നടത്തിയപ്പോൾ 929 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 85709 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. 1066 പേർക്ക് രോഗം ഭേദമായപ്പോൾ 10168 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.

രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ പ്രവാസി തൊഴിലാളികളാണ് പുതിയതായി വൈറസ് ബാധയേറ്റവരിൽ കൂടുതൽ. ഇൻഡസ്ട്രിയൽ ഏരിയയുടെ പുറത്തുള്ളവർക്ക് രോഗം ബാധിച്ചത് പെട്ടെന്നു തന്നെ കണ്ടെത്താൻ കഴിഞ്ഞുവെന്നും മന്ത്രാലയം അറിയിച്ചു. ഇതിനു പുറമേ കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം മൂലവും ചിലർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

വൈറസിന്റെ വ്യാപനത്തിന്റെ ഗതി കൃത്യമായി മനസിലാക്കാനും വേണ്ട പ്രതിരോധ നടപടികൾ എടുക്കാനും കഴിയുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം രാജ്യത്ത് തീവ്രമായി നില നിൽക്കുന്ന അവസ്ഥയുള്ളത് രോഗികളുടെ എണ്ണം കൂടാൻ ഇതു കാരണമായിട്ടുണ്ട്. ഇക്കാര്യത്തിൽ ആളുകൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും വൈറസ് ബാധ കുറയുന്നതിനു മുൻപ് ഇത്തരം സാഹചര്യം ഉണ്ടാകുമെന്നും മിനിസ്ട്രി വ്യക്തമാക്കി.

ആളുകൾ സാമൂഹ്യം അകലം പാലിക്കേണ്ടതിന്റെയും സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതിന്റെയും ആവശ്യകത മന്ത്രാലയം ഒരിക്കൽ കൂടി ഓർമിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button