InternationalQatar

ലോകത്തിലെ എട്ടാമത്തെ ഉയരമുള്ള പർവതത്തിൽ ആദ്യമായി ഖത്തർ പതാകയെത്തിച്ച് ഷെയ്ഖ അസ്മ, കീഴടക്കിയത് ഓക്സിജൻ സഹായമില്ലാതെ

ഖത്തർ പർവതാരോഹക ഷെയ്ഖ അസ്മ അൽ താനി സമുദ്രനിരപ്പിൽ നിന്ന് 8,163 മീറ്റർ ഉയരമുള്ള ലോകത്തിലെ എട്ടാമത്തെ ഉയരമുള്ള പർവതമായ മനാസ്ലുവിന് മുകളിൽ ആദ്യമായി ഖത്തർ പതാക ഉയർത്തി. ഓക്സിജൻ ഇല്ലാതെ 8000ത്തിലധികം ഉയരമുള്ള പർവതം കീഴടക്കുന്ന ആദ്യ അറബ് വ്യക്തിയായും അവർ മാറി.

“ഖത്തർ പതാക ആദ്യമായി മനാസ്ലുവിന്റെ മുകളിൽ ഉയർത്തുന്നു.” അവർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ എഴുതി.  നേപ്പാളിലെ ഹിമാലയത്തിന്റെ ഭാഗമായ മൻസിരി ഹിമാലിലാണ് ഇത് സ്ഥിതിചെയ്യുന്നത്, ഇത് നേപ്പാളിന്റെ പടിഞ്ഞാറ്-മധ്യഭാഗത്താണ്. കയറാൻ അപകടസാധ്യതയുള്ള പർവതമായതിനാൽ മനസ്ലുവിനെ പ്രദേശവാസികൾ “കൊലയാളി പർവ്വതം” എന്ന് വിളിക്കാറുണ്ട്. അതിന്റെ ചരിവുകളിൽ ധാരാളം ആളുകൾ മരിച്ചിട്ടുമുണ്ട്.

ഇൻസ്റ്റാഗ്രാമിൽ, ഷെയ്ഖ അസ്മ തന്റെ യാത്രയുടെ ഫോട്ടോകൾ പങ്കുവെച്ചതിനൊപ്പം യാത്രയെ നേരിടാൻ നടത്തിയ തയ്യാറെടുപ്പിനെക്കുറിച്ച് പറഞ്ഞു. ദിവസത്തിൽ രണ്ടുതവണത്തെ പരിശീലനത്തിനു പുറമേ, യാത്രയ്ക്കു മാനസികമായുള്ള തയ്യാറെടുപ്പ് ആവശ്യമാണെന്നും അവർ പറഞ്ഞു.

അതേ പോസ്റ്റിൽ, തന്നെ പിന്തുണച്ചതിന് എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അവൾ നന്ദി പറയുകയും ഇത്തരം സാഹസിക യാത്രകൾ തുടരുന്നതിനുള്ള തന്റെ ദൃഢനിശ്ചയം പ്രകടിപ്പിക്കുകയും ചെയ്തു. ഈ വർഷം ഓഗസ്റ്റിൽ യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ് പർവതം കീഴടക്കിയ ശൈഖ അസ്മ  2019ൽ അക്കോൺകാഗ്വ പർവതവും എവറസ്റ്റ് ബേസ് ക്യാമ്പും 2018ൽ ഉത്തരധ്രുവവും 2014 ൽ കിളിമഞ്ചാരോവും കീഴടക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button