HealthQatar

ഏതു വാക്സിൻ വേണമെന്നു ജനങ്ങൾക്കു തിരഞ്ഞെടുക്കാൻ കഴിയുമോയെന്നു വ്യക്തമാക്കി ആരോഗ്യമന്ത്രാലയം മേധാവി

ഖത്തറിലെ പൊതുജനങ്ങൾക്ക് ഏതു കോവിഡ് വാക്സിൻ വേണമെന്നു തിരഞ്ഞെടുക്കാൻ കഴിയില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ രോഗപ്രതിരോധ വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു. ഒരു വ്യക്തിക്ക് ലഭിക്കുന്ന വാക്സിൻ നിർണ്ണയിക്കുന്നത് ആ വ്യക്തിക്ക് അനുവദിച്ച ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമായവയാണ്, അവർ ഖത്തർ ടിവിയോട് ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഫൈസർ ആൻഡ് ബയോഎൻടെക്ക്, മോഡേണ എന്നിവർ വികസിപ്പിച്ചെടുത്ത വാക്സിനുകളുടെ ഉപയോഗം ഖത്തർ നിലവിൽ അംഗീകരിച്ചിട്ടുണ്ട്. രണ്ട് വാക്സിനുകളും ഒരേ നിലവാരം ഉള്ളതാണെന്നും 95 ശതമാനത്തിൽ അധികമാണ് ഫലപ്രാപ്തിയെന്നും ഡോ. സോഹ പറഞ്ഞു.

വാക്സിനേഷനു ശേഷം അണുബാധയ്ക്കുള്ള സാധ്യതയെ അഭിസംബോധന ചെയ്ത ഡോ. സോഹ വാക്സിനേഷന്റെ ആദ്യ ഡോസ് മാത്രം എടുത്ത് മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെ സാധാരണ ജീവിതം തുടരുന്ന വ്യക്തികൾക്കു മാത്രമാണ് ഇതിനു സാധ്യതയെന്ന് പറഞ്ഞു.

രണ്ട് ഡോസുകൾ കഴിച്ചവർക്കുപോലും ഒരു ചെറിയ ശതമാനം അപകടസാധ്യതയുണ്ട്. രോഗപ്രതിരോധ ശേഷി ആവശ്യമായ നിലയിലെത്താൻ രണ്ടാഴ്ച വരെ എടുക്കും, അതിനിടയിൽ അവർക്ക് രോഗം വരാൻ സാധ്യതയുണ്ടെന്നും ശ്രദ്ധയും നിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെ ഇതു സ്ഥിരീകരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button