HealthQatar

റമദാനിലും ഈദിലും നിയന്ത്രണങ്ങളിൽ അയവു വരുത്തില്ലെന്ന് എച്ച്എംസി ഒഫിഷ്യൽ

കോവിഡിനെതിരായ പ്രതിരോധ നടപടികൾ റമദാനിലും ഈദ് അൽ ഫിത്തറിലും തുടരുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലാമണി പറഞ്ഞു.

“ഈ കാലയളവിൽ അണുബാധകളെ മറികടക്കാൻ ഞങ്ങൾക്ക് കഴിഞ്ഞോ എന്നറിഞ്ഞിട്ടില്ല. റമദാൻ, ഈദ് കാലഘട്ടങ്ങളിൽ കേസുകൾ ഇപ്പോഴത്തേതിനേക്കാൾ കുറയുന്നതുവരെ പ്രതിരോധ നടപടികൾ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനു ശേഷം ചില നിയന്ത്രണങ്ങളിൽ മാറ്റം വരുത്താം.” ഡോ. യൂസഫ് അൽ മസ്ലാമണി പറഞ്ഞു.

കോവിഡ് അണുബാധയുടെ ഗുരുതരമായ ലക്ഷണങ്ങളിൽ നിന്ന് വാക്സിനുകൾ ആളുകളെ സംരക്ഷിക്കുന്നു എന്നതിന് തെളിവുകൾ കാണുന്നത് വളരെ പ്രോത്സാഹജനകമാണെന്ന് എച്ച്എംസിയുടെ സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഡോ. അൽ മസ്ലാമണി പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന് ഖത്തറിലെ 80 മുതൽ 90 ശതമാനം വരെ ആളുകൾക്ക് വാക്സിനേഷൻ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button