QatarSports

2022 ലോകകപ്പ് നിശ്ചയിച്ചതിലും നേരത്തെ ആരംഭിക്കും, ആദ്യ മത്സരം കളിക്കുക ഖത്തർ

ഖത്തർ ലോകകപ്പ് ആരംഭിക്കുന്ന തീയതി ഒരു ദിവസം മുൻപേയാക്കാൻ ഫിഫ ഔദ്യോഗികമായി തീരുമാനിച്ചു. ഇതോടെ ആതിഥേയ രാജ്യമായ ഖത്തറായിരിക്കും ടൂർണമെന്റിലെ ആദ്യത്തെ മത്സരം കളിക്കുന്നത്.

നേരത്തെ നവംബർ 21 തിങ്കളാഴ്ച സെനഗലും നെതർലാൻഡ്സുമായുള്ള മത്സരത്തോടെ ടൂർണമെന്റ് ആരംഭിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ആതിഥേയ രാജ്യം ആദ്യ മത്സരം കളിക്കുന്ന പതിവ് നിലനിർത്താൻ ഫിഫ ടൂർണമെന്റ് നേരത്തെയാക്കുകയായിരുന്നു.

ഇക്വഡോറിനെതിരായ ഖത്തറിന്റെ മത്സരം ഇതോടെ നവംബർ 20 ഞായറാഴ്ച നടക്കും. വൈകുന്നേരം 7 മണിക്കാണ് (ഉച്ചക്ക് 2 മണിക്ക് ET) മത്സരത്തിന്റെ കിക്ക് ഓഫ്. നവംബർ 21ന് 1 മണിക്ക് നടക്കാനിരുന്ന സെനഗൽ-ഹോളണ്ട് മത്സരം രാത്രി 7 മണിക്കാണ് നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button