Qatar

ഖത്തറിലെ പൊതുഗതാഗത സംവിധാനം പൂർണമായും ഇലക്ട്രിക് ആകുന്നു

ഖത്തറിലെ പൊതുഗതാഗത സംവിധാനം പൂർണമായും ഇലക്ട്രിക് ആക്കി മാറ്റുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഖത്തറിന്റെ ഗതാഗത സംവിധാനത്തിലെ മാറ്റത്തിന് ലോകപ്പ് വലിയ പ്രചോദനം നൽകിയെന്നും മൊവാസലാത്തിലെ (കർവ) പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പ് ഡയറക്ടർ ഖാലിദ് ഹസൻ കഫുദ് പറഞ്ഞു.

പരിസ്ഥിതി സൗഹൃദ ബസുകളുള്ള വിപുലമായ സുസ്ഥിര ഗതാഗത സംവിധാനമാണ് ഇപ്പോൾ ഖത്തറിന്റേതെന്ന് അദ്ദേഹം അടുത്തിടെ ഖത്തർ ടിവിയോട് പറഞ്ഞു. ഖത്തറിലെ പൊതുഗതാഗത സംവിധാനം പൂർണമായും ഇലക്ട്രിക്കിലേക്ക് മാറ്റുമെന്ന് കഫുദ് പറഞ്ഞു.

പൊതുഗതാഗത ബസുകൾക്ക് പുറമേ, മൊവാസലാത്ത് (കർവ) സ്‌കൂളുകൾക്കായി 2,500 ഓളം പരിസ്ഥിതി സൗഹൃദ ബസുകൾ വിന്യസിച്ചിട്ടുണ്ടെന്നും ദിവസവും 60,000 വിദ്യാർത്ഥികളെ കയറ്റിവിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button