CRIMEQatar

ഹമദ് എയർപോർട്ടിലെ യാത്രക്കാരനിൽ നിന്നും മയക്കുമരുന്നും വ്യാജ കറൻസിയും പിടിച്ചെടുത്തു

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ) ഒരു യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ നിരോധിത വസ്തുക്കളും വ്യാജ കറൻസിയും പിടിച്ചെടുത്തു.

വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് ബാഗിന്റെ അടിയിൽ വച്ചിരുന്ന ഷാബോ എന്ന മയക്കുമരുന്നിന്റെ ചിത്രങ്ങൾ കസ്റ്റംസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 6.107 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.

യാത്രികനെ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയതായും യാത്രക്കാരന്റെ കൈവശം വ്യാജകറൻസി കണ്ടെത്തിയതായും വകുപ്പ് പരാമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button