HealthQatar

കഴിഞ്ഞ വർഷം കൊവിഡ് ഉയർന്ന നിരക്കിലുണ്ടായിരുന്ന സമയത്തേക്കാൾ ഗുരുതരാവസ്ഥയിലാവുന്നവർ ഇപ്പോഴെന്ന് ആരോഗ്യ ഉദ്യോഗസ്ഥൻ

കോവിഡ് മൂലം തീവ്രപരിചരണം വേണ്ടവരുടെ എണ്ണം ഇരട്ടിയിലധികമാണെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് കൊവിഡിന്റെ ആദ്യ തരംഗത്തിന്റെ പീക്ക് സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ആളുകൾ ഇപ്പോൾ തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്.

”മാർച്ച് പകുതി മുതൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. ഇപ്പോൾ 280ൽ അധികമാളുകൾ കൊവിഡ് മൂലം തീവ്രപരിചരണ വിഭാഗത്തിലുണ്ട്.”

”2020 മെയ് മാസത്തിലെ ആദ്യ തരംഗത്തിന്റെ പീക്കിൽ 220ഓളം രോഗികളാണ് തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്നതെന്നത് വൈറസിന്റെ ഈ രണ്ടാം തരംഗത്തിൽ ആളുകൾ കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ അനുഭവിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.” എച്ച്എംസിയുടെ തീവ്രപരിചരണ വിഭാഗങ്ങളുടെ ആക്ടിംഗ് ചെയർമാൻ ഡോ. അഹമ്മദ് മുഹമ്മദ് പറഞ്ഞു.

ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണവും കൊവിഡ് മൂലം ആശുപത്രി, ഐസിയു എന്നിവയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചു വരുന്നതിൽ ആശങ്കയുണ്ടെന്നും ജനങ്ങൾ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടത് രോഗവ്യാപനം കുറക്കാൻ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button