HealthIndiaQatar

ഓക്സിജൻ ക്ഷാമം: ഇന്ത്യക്ക് സഹായം നൽകാനൊരുങ്ങി ഖത്തർ

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് സഹായം നൽകാൻ ഖത്തർ സന്നദ്ധത അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ. ഖത്തര്‍ പെട്രോളിയത്തിന് കീഴിലുള്ള ഗസാല്‍ കമ്പനി ഇന്ത്യക്ക് ഓക്‌സിജന്‍ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതായി വിശ്വസനീയമായ വൃത്തങ്ങളെ അടിസ്ഥാനമാക്കി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

പ്രതിദിനം അറുപതു ടൺ ഓക്സിജൻ വരെ നൽകാനുള്ള സന്നദ്ധതയാണ് ഗസാൽ കമ്പനി അറിയിച്ചിരിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ അംബാസിഡറുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ലോജിസ്റ്റിക്സ് സൗകര്യങ്ങളെ സംബന്ധിച്ച് തീർപ്പാക്കിയതിനു ശേഷം ഇതിൽ അവസാന തീരുമാനം എടുക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button