Qatar

ഇൻഡസ്ട്രിയൽ ഏരിയയിൽ പതിനേഴ് ഇടങ്ങളിൽ പാരിസ്ഥിതിക ലംഘനം കണ്ടെത്തി

ഇൻഡസ്ട്രിയൽ ഏരിയയിലെ പാരിസ്ഥിതിക ആവശ്യങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാൻ നടത്തിയ പരിശോധനയിൽ പതിനേഴു സ്ഥലങ്ങളിൽ പരിസ്ഥിതിക ലംഘനം നടക്കുന്നതായി കണ്ടെത്തി. മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവയോൺമെൻറിന്റെ കീഴിലുള്ള ദി ഇൻഡസ്ട്രിയൽ ഇൻസ്പെക്ഷൻ ആൻഡ് പൊലൂഷൻ കൺട്രോൾ ഡിപാർട്മെന്റ് ആണ് പരിശോധന നടത്തിയത്.

തൊണ്ണൂറ്റിരണ്ടു ഫാക്ടറികളിൽ നടത്തിയ പരിശോധനയിലാണ് പതിനേഴു സ്ഥലങ്ങളിൽ പാരിസ്ഥിതിക ലംഘനം കണ്ടെത്തിയത്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൂന്നു ഫാക്ടറികളോട് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതിക ആഘാതങ്ങളെ മറികടക്കാനാണ് ഈ പരിശോധനയെന്ന് മിനിസ്ട്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button